KSRTC യിൽ പിഎസ് സി നിയമനം രണ്ടു ദിവസത്തിനകം

KSRTCയില്‍ പിഎസ്‌‌സി ലിസ്റ്റിലുള്ളവരുടെ നിയമനം രണ്ടുദിവസത്തിനകം പൂര്‍ത്തിയാക്കണം*
ആടിസിയിൽ പിഎസ്‌‌സി ലിസ്‌റ്റില്‍ നിന്ന്  അഡ്വൈസ് മെമ്മോ നല്‍കിയിട്ടുള്ളവരെ  രണ്ടുദിവസത്തിനകം നിയമിക്കണമെന്ന് ഹൈക്കോടതി. ഒഴിവുള്ള എല്ലാ തസ്തികകളും രണ്ടുദിവസത്തിനകം നികത്തണം.ജസ്റ്റിസ് വി ചിദംബരേഷ്, ജസ്‌റ്റിസ്‌  ആര്‍ നാരായണ പിഷാരടി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റെതാണ് വിധി. കേസിൽ  കെഎസ്‌ആർടിസി സമർപ്പിച്ച അന്തിമ സത്യവാങ്‌മൂലം പരിഗണിച്ചാണ്‌ കോടതിയുടെ നിർദ്ദേശം.

നിയമിക്കപ്പെടുന്നവര്‍ക്ക് വലിയ പരിശീലനം വേണ്ടെന്നും അവര്‍ ജോലി ചെയ്ത് പഠിച്ചോളും എന്നും കോടതി അഭിപ്രായപ്പെട്ടു.എത്രപേരെ പിരിച്ചുവിട്ടോ അത്രയും പേരെ നിയമിക്കണം.

ഹൈക്കോടതി ഉത്തരവിനെ തുടർന്ന്‌ ഇന്നലെ  3861 താൽക്കാലിക ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു. പിഎസ്‌സി റാങ്ക്‌ പട്ടികയിൽ ഉള്ളവർക്ക്‌ നിയമന ഉത്തരവ്‌  അയച്ചു തുടങ്ങി.

എം പാനൽ ജീവനക്കാരെ പിരിച്ചുവിട്ട്‌  പിഎസ്‌സി ലിസ്റ്റിലുള്ളവരെ ഒരാഴ്ച്ചയ്ക്കകം നിയമിക്കാനാണ്‌ ഹൈക്കോടതി നേരത്തെ  ഉത്തരവായിരുന്നത്‌. പിഎസ്‌സി നിയമനത്തിന് അഡ്വൈസ് മെമ്മോ ലഭിച്ചവര്‍ ഉണ്ടായിരിക്കെ താല്‍ക്കാലികക്കാര്‍ തുടരുന്നു എന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവുണ്ടായിരുന്നത്‌.   4051 പേര്‍ പിഎസ്‌സി ലിസ്റ്റില്‍ ഉണ്ടായിരിക്കെ അയ്യായിരം പേര്‍ താല്‍ക്കാലികക്കാരായി തുടരുന്നത്‌ അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്‌തമാക്കിയിരുന്നു.

എം പാനല്‍ കണ്ടക്ടര്‍ മാരെ പിരിച്ചു വിടാനുള്ള ഉത്തരവ് നടപ്പാക്കാന്‍ രണ്ടു മാസം സമയം ചോദിച്ച്  കെഎസ്ആര്‍ടിസി  ഫയല്‍ ചെയ്ത സാവകാശ ഹര്‍ജിയും  ഹൈക്കോടതി തള്ളിയിരുന്നു. 

അഭിപ്രായങ്ങള്‍