പോസ്റ്റുകള്‍

ഡിസംബർ, 2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

KSRTC യിൽ പിഎസ് സി നിയമനം രണ്ടു ദിവസത്തിനകം

ഇമേജ്
KSRTCയില്‍ പിഎസ്‌‌സി ലിസ്റ്റിലുള്ളവരുടെ നിയമനം രണ്ടുദിവസത്തിനകം പൂര്‍ത്തിയാക്കണം* ആടിസിയിൽ പിഎസ്‌‌സി ലിസ്‌റ്റില്‍ നിന്ന്  അഡ്വൈസ് മെമ്മോ നല്‍കിയിട്ടുള്ളവരെ  രണ്ടുദിവസത്തിനകം നിയമിക്കണമെന്ന് ഹൈക്കോടതി. ഒഴിവുള്ള എല്ലാ തസ്തികകളും രണ്ടുദിവസത്തിനകം നികത്തണം.ജസ്റ്റിസ് വി ചിദംബരേഷ്, ജസ്‌റ്റിസ്‌  ആര്‍ നാരായണ പിഷാരടി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റെതാണ് വിധി. കേസിൽ  കെഎസ്‌ആർടിസി സമർപ്പിച്ച അന്തിമ സത്യവാങ്‌മൂലം പരിഗണിച്ചാണ്‌ കോടതിയുടെ നിർദ്ദേശം. നിയമിക്കപ്പെടുന്നവര്‍ക്ക് വലിയ പരിശീലനം വേണ്ടെന്നും അവര്‍ ജോലി ചെയ്ത് പഠിച്ചോളും എന്നും കോടതി അഭിപ്രായപ്പെട്ടു.എത്രപേരെ പിരിച്ചുവിട്ടോ അത്രയും പേരെ നിയമിക്കണം. ഹൈക്കോടതി ഉത്തരവിനെ തുടർന്ന്‌ ഇന്നലെ  3861 താൽക്കാലിക ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു. പിഎസ്‌സി റാങ്ക്‌ പട്ടികയിൽ ഉള്ളവർക്ക്‌ നിയമന ഉത്തരവ്‌  അയച്ചു തുടങ്ങി. എം പാനൽ ജീവനക്കാരെ പിരിച്ചുവിട്ട്‌  പിഎസ്‌സി ലിസ്റ്റിലുള്ളവരെ ഒരാഴ്ച്ചയ്ക്കകം നിയമിക്കാനാണ്‌ ഹൈക്കോടതി നേരത്തെ  ഉത്തരവായിരുന്നത്‌. പിഎസ്‌സി നിയമനത്തിന് അഡ്വൈസ് മെമ്മോ ലഭിച്ചവര്‍ ഉണ്ടായിരിക്കെ ...

ഇന്ത്യൻ സമ്പദ്‌ വ്യവസ്ഥയുടെ ഇപ്പോഴത്തെ അവസ്ഥ

ഇമേജ്
ഇ ന്ത്യൻ സമ്പദ്‌ വ്യവസ്ഥയുടെ ഇപ്പോഴത്തെ അവസ്ഥ; സമ്പദ്‌വ്യവസ്ഥ നേരിടുന്ന വെല്ലുവിളികൾ, അതിനുള്ള പരിഹാര മാർഗങ്ങൾ എന്നിവയെ കുറിച്ച്‌ ചർച്ചകളും സംവാദങ്ങളും നടക്കുന്ന സമയമാണിത്‌. ചർച്ചകളിൽ പലപ്പോഴും സമ്പദ്‌ശാസ്ത്രത്തിലെ ചില പ്രധാന ആശയങ്ങൾ വളരെ ലാഘവത്തോടെ ഉപയോഗിച്ച്‌ തെറ്റായ സൂചനകൾ നൽകുന്നുണ്ട്‌. ഉദാഹരണത്തിന്‌; സാമ്പത്തിക മാന്ദ്യം എന്ന ആശയം അതീവ ലാഘവത്തോടെ ഉപയോഗിച്ച്‌ ഇന്ത്യ സാമ്പത്തിക മാന്ദ്യത്തിൽ മാന്ദ്യമുണ്ടെന്ന്‌ സമ്മതിച്ച്‌ ധനമന്ത്രിയും പ്രധാനമന്ത്രിയും തുടങ്ങിയ തരത്തിൽ വാർത്തകൾ വരുന്നു. ഇത്‌ തെറ്റായ സന്ദേശമാണ്‌ നൽകുന്നത്‌. സമ്പദ്‌ ശാസ്ത്രത്തിൽ മാന്ദ്യത്തിന്‌ കൃത്യമായ നിർവചനമാണ്‌ ലോകമെമ്പാടും സമ്പദ്‌ശാസ്ത്ര വിദ്യാർഥികളെ പഠിപ്പിക്കുന്നത്‌. സാമ്പത്തിക പ്രക്രിയയിലുള്ള സങ്കോചമാണ്‌ മാന്ദ്യം എന്താണ്‌ ആഗോള മാന്ദ്യം, ഒരു സമ്പദ്‌ വ്യവസ്ഥയിലുണ്ടാകുന്ന മാന്ദ്യം, എന്നതിനൊക്കെ ലോക വ്യാപകമായി അംഗീകരിക്കപ്പെട്ട മാനദണ്ഡങ്ങളുണ്ട്‌. ആഗോള മൊത്തം ആഭ്യന്തര ഉത്‌പാദന (ജി.ഡി.പി.) വളർച്ച രണ്ട്‌ ശതമാനത്തിലും താഴുന്നതിനെയാണ്‌ ആഗോള മാന്ദ്യം എന്നു പറയുന്നത്‌. ആഗോള വളർച്ചാ നിരക്ക്‌ രണ്ടുശതമാനത്തിലും താഴെയ...

ഒടിയൻ ഒടി വെച്ചതാർക്കൂ

ഇമേജ്
ഒടിയൻ റിവ്യൂ മോഹൻലാൽ  കേന്ദ്രകഥാപാത്രമായി പുറത്തിറങ്ങിയ  മലയാള ചലച്ചിത്രമാണ് ഒടിയൻ  ആശീർവാദ് സിനിമാസിന്റെ ബാനറിൽ  ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന  ഈ ചിത്രം  സംവിധാനം ചെയ്തിരിക്കുന്നത്  വി.എ.ശ്രീകുമാർ മേനോൻ  ആണ്. പണ്ട് കാലത്ത് വടക്കൻ കേരളത്തിൽ പ്രചാരത്തിലുണ്ടായിരുന്ന  ഒടിയൻ  എന്ന സങ്കല്പത്തെ ആധാരമാക്കിയാണ് ഈ ചിത്രം. മോഹൻലാലിനെക്കൂടാതെ  പ്രകാശ് രാജ്  ( രാവുണ്ണിി), മനോജ് ജോഷി (മുത്തപ്പൻ),  മഞ്ജു വാര്യർ  (പ്രഭ), സന അൽത്താഫ് ,നരെയ്ൻ, ഇന്നസെന്റ്തുടങ്ങിയവരും ഒടിയനിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒടിയൻ മാണിക്യൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ ഈ ചലച്ചിത്രത്തിൽ വേഷമിടുന്നത്. അണിയറ പ്രവർത്തകരിൽ നിന്നുണ്ടായ ഓവർ ഹൈപ്പിനോട് ഒരു തരത്തിലും നീതി പുലർത്തത്തെ ചിത്രം, മോഹൻലാലിന്റെ ഒടിയൻമാണിക്യൻ എന്ന കഥപാത്രം ഒഴിച്ചു നിർത്തിയാൽ മറ്റു കഥാപാത്രങ്ങൾക്കു കാര്യമായി ഒന്നും ചെയ്യാനില്ല, എന്നാലും അവരുടെ കഥപാത്രം ഭംഗിയായി അവതരിപ്പിച്ചു. ഒടിയൻ എന്ന മിത്തിനെ ഒരു ശരാശരി തിരക്കഥയിൽ കെ.ഹരികൃഷ്ണൻ ഒരുക്കിയപ്പോൾ, അതിനെ സംവിധാന മികവുകൊണ്ടു ...