ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ ഇപ്പോഴത്തെ അവസ്ഥ
ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ ഇപ്പോഴത്തെ
അവസ്ഥ; സമ്പദ്‌വ്യവസ്ഥ നേരിടുന്ന വെല്ലുവിളികൾ, അതിനുള്ള പരിഹാര മാർഗങ്ങൾ എന്നിവയെ കുറിച്ച് ചർച്ചകളും സംവാദങ്ങളും നടക്കുന്ന സമയമാണിത്.
ചർച്ചകളിൽ പലപ്പോഴും സമ്പദ്‌ശാസ്ത്രത്തിലെ ചില പ്രധാന ആശയങ്ങൾ വളരെ ലാഘവത്തോടെ ഉപയോഗിച്ച് തെറ്റായ സൂചനകൾ നൽകുന്നുണ്ട്. ഉദാഹരണത്തിന്; സാമ്പത്തിക മാന്ദ്യം എന്ന ആശയം അതീവ ലാഘവത്തോടെ ഉപയോഗിച്ച് ഇന്ത്യ സാമ്പത്തിക മാന്ദ്യത്തിൽ മാന്ദ്യമുണ്ടെന്ന് സമ്മതിച്ച് ധനമന്ത്രിയും പ്രധാനമന്ത്രിയും തുടങ്ങിയ തരത്തിൽ വാർത്തകൾ വരുന്നു. ഇത് തെറ്റായ സന്ദേശമാണ് നൽകുന്നത്.
സമ്പദ് ശാസ്ത്രത്തിൽ മാന്ദ്യത്തിന് കൃത്യമായ നിർവചനമാണ് ലോകമെമ്പാടും സമ്പദ്‌ശാസ്ത്ര വിദ്യാർഥികളെ പഠിപ്പിക്കുന്നത്. സാമ്പത്തിക പ്രക്രിയയിലുള്ള സങ്കോചമാണ് മാന്ദ്യം എന്താണ് ആഗോള മാന്ദ്യം, ഒരു സമ്പദ് വ്യവസ്ഥയിലുണ്ടാകുന്ന മാന്ദ്യം, എന്നതിനൊക്കെ ലോക വ്യാപകമായി അംഗീകരിക്കപ്പെട്ട മാനദണ്ഡങ്ങളുണ്ട്. ആഗോള മൊത്തം ആഭ്യന്തര ഉത്‌പാദന (ജി.ഡി.പി.) വളർച്ച രണ്ട് ശതമാനത്തിലും താഴുന്നതിനെയാണ് ആഗോള മാന്ദ്യം എന്നു പറയുന്നത്.
ആഗോള വളർച്ചാ നിരക്ക് രണ്ടുശതമാനത്തിലും താഴെയായാൽ ആഗോള പ്രതിശീർഷ വരുമാനത്തിൽ കുറവു വരും. ഇതാണ് രണ്ട് ശതമാനത്തിന്റെ യുക്തി. 2008-ൽ ആഗോള ജി.ഡി.പി. വളർച്ച 1.81 ശതമാനമായി കുറഞ്ഞ് മാന്ദ്യമുണ്ടായി. 2009 ൽ ആഗോള ജി.ഡി.പി. 1.73 ശതമാനമായി സങ്കോചിച്ച് 1930 കളിലെ ഗ്രേറ്റ് ഡിപ്രഷനു ശേഷമുള്ള ഏറ്റവും രൂക്ഷമായ മാന്ദ്യമായി മാറി. അതുകൊണ്ട് 2009ലെ മാന്ദ്യം ഗ്രേറ്റ് ഡിപ്രഷൻ എന്നും വിശേഷിപ്പിക്കപ്പെട്ടു. വികസിത രാജ്യങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കിയ ഈ ആഗോളമാന്ദ്യം ഇന്ത്യ ചൈന എന്നീ വളർന്നു വരുന്ന സമ്പദ്‌വ്യവസ്ഥകളെ കാര്യമായി ബാധിച്ചില്ല.
ഒരു സമ്പദ് വ്യവസ്ഥ മാന്ദ്യത്തിലാണ് എന്ന് പറയണമെങ്കിൽ അതിന്റെ ജി.ഡി.പി. രണ്ട് പാദങ്ങളിൽ തുടർച്ചയായി കുറയണം. അതായത് വളർച്ചാ നിരക്ക് നെഗറ്റീവ് ആവണം. അന്തർദേശീയമായി സാമ്പത്തിക/ധനകാര്യ മണ്ഡലങ്ങളിൽ അംഗീകരിക്കപ്പെട്ട മാനദണ്ഡമാണിത്. ഉദാഹരണത്തിന്, 2015 ൽ ബ്രസീലിലും റഷ്യയിലും തുടർച്ചയായി നാല് പാദങ്ങളിൽ ജി.ഡി.പി. വളർച്ചാ നിരക്ക് നെഗറ്റീവ് ആയി. 2016-ലും ബ്രസീലിൽ നാല് പാദങ്ങൾ തുടർച്ചയായി വളർച്ചാ നിരക്ക് നെഗറ്റീവ് ആയി. റഷ്യയിൽ 2016-ൽ വീണ്ടും മൂന്ന് പാദങ്ങൾ തുടർച്ചയായി ജി.ഡി.പി. വളർച്ചാ നിരക്ക് നെഗറ്റീവ് ആയി. ഇതാണ് മാന്ദ്യം.
വളർച്ചാ നിരക്കിലെ താഴ്ച മാന്ദ്യമല്ല
ഇന്ത്യയുടെ വളർച്ചാ നിരക്ക് 2017-18 ലെ ആദ്യ പാദത്തിൽ 5.7 ശതമാനമാണ്. ആറ് പാദങ്ങളായി വളർച്ചാ നിരക്ക് കുറഞ്ഞ് വരികയാണ് എന്നത് വസ്തുതയാണ്. ഇത് ആശങ്കാ ജനകമാണെന്നതും അംഗീകരിക്കേണ്ടതുണ്ട്. എങ്കിലും, ഒന്നാം പാദത്തിലും ജി.ഡി.പി. 5.7 ശതമാനം വളർന്നു എന്നതും, ഈ കാലയളവിലെ ലോകത്തിലെ വലിയ സമ്പദ് വ്യവസ്ഥകളിലെ രണ്ടാമത്തെ മികച്ച വളർച്ചാ നിരക്കാണിതെന്നും ഓർക്കേണ്ടതുണ്ട്. വരാനിരിക്കുന്ന പാദങ്ങളിൽ ഉയരുന്ന വളർച്ചാ നിരക്കിലേക്കുള്ള തിരിച്ചുവരവ് സംഭവിക്കാനിടയുണ്ടെന്നാണ് മുൻനിര സൂചകങ്ങൾ സൂചിപ്പിക്കുന്നത്.

ചുരുക്കിപ്പറഞ്ഞാൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ സംഭവിച്ചത് മാന്ദ്യമല്ല, വളർച്ചാ നിരക്കിലെ താത്‌കാലിക താഴ്ച മാത്രമാണ്. ഇംഗ്ളീഷിൽ സ്ലോഡൗൺ എന്നും റിസഷൻ എന്നും വേർതിരിച്ച് പറയാറുണ്ട്. മലയാളത്തിൽ നാം ഈ വേർതിരിവില്ലാതെ മാന്ദ്യം എന്നു പറഞ്ഞ് പ്രശ്നത്തെ പ്രതിസന്ധിയാക്കുന്നു. ഇത് ശരിയല്ല.
എന്തുകൊണ്ട് വളർച്ചാ നിരക്ക് കുറയുന്നു?
സാമ്പത്തിക വളർച്ചയെ നിർണയിക്കുന്നത് നാലു ഘടകങ്ങളാണ്. സ്വകാര്യ ഉപഭോഗ ചെലവ്, സ്വകാര്യ നിക്ഷേപ ചെലവ്, സർക്കാരിന്റെ പൊതുചെലവ്, അറ്റ കയറ്റുമതി എന്നിവ. ഈ നാലു ഘടകങ്ങളിൽ സ്വകാര്യ ഉപഭോഗ ചെലവ് ശക്തമായി തുടരുന്നു. പൊതുചെലവിൽ ഗണ്യമായ വർധനയുണ്ടായിട്ടുണ്ട്. കയറ്റുമതിയിൽ വളർച്ചയുണ്ടായില്ല. എന്നാൽ, ഗണ്യമായ താഴ്ചയുണ്ടായത് സ്വകാര്യ നിക്ഷേപത്തിലാണ്. ജി.ഡി.പി. വളർച്ചാ നിരക്കിലുണ്ടായ താഴ്ചക്ക് പ്രധാന കാരണം സ്വകാര്യ മൂലധന നിക്ഷേപത്തിലുണ്ടായ ഇടിവാണ്.

2003-11 കാലയളവിൽ ഇന്ത്യയുടെ ജി.ഡി.പി. ശരാശരി 8.4 ശതമാനം വളർന്നു. 2008-09 ലെ ആഗോള മാന്ദ്യം ഇന്ത്യയെ കാര്യമായി ബാധിച്ചില്ല. ഹ്രസ്വമായ ഒരു താഴ്ചക്ക് ശേഷം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ V ആകൃതിയിൽ ശക്തമായ തിരിച്ചുവരവ് നടത്തി. 2006-10 കാലയളവിൽ ഇന്ത്യയിൽ സ്വകാര്യ മൂലധന നിക്ഷേപം കുതിച്ചുയർന്നു. ഉരുക്ക്, ഊർജ്ജം തുടങ്ങിയ മേഖലകളിൽ കൂറ്റൻ നിക്ഷേപമാണ് നടന്നത്. പ്രധാനമായും ബാങ്ക് വായ്പ ഉപയോഗിച്ച് നടത്തിയ ഈ നിക്ഷേപം പിന്നീട് മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യൻ വിശേഷിപ്പിച്ച ഇരട്ട ബാലൻസ് ഷീറ്റ് പ്രശ്ന (വർധിത നിഷ്‌ക്രിയ ആസ്തികളുള്ള ബാങ്കുകളും വലിയ കട ഭാരമുള്ള കമ്പനികളും) ത്തിൽ കലാശിച്ചു.
ആഗോള സാമ്പത്തിക മാന്ദ്യം ബാധിക്കാതെ ദ്രുതഗതിയിൽ വളർന്ന ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ കുറേ കാലത്തേക്ക് ഉയർന്ന വളർച്ച നേടും എന്ന അമിത വിശ്വാസമായിരുന്നു ഈ നിക്ഷേപ വിസ്‌ഫോടനത്തിന് പിന്നിൽ. ഈ കൂറ്റൻ നിക്ഷേപം, വ്യാവസായിക ഉല്പാദന രംഗത്ത്, പ്രത്യേകിച്ച് ഉരുക്ക് , ഊർജ്ജം, സിമന്റ് തുടങ്ങിയ മേഖലകളിൽ, വലിയ ഉല്പാദന ശേഷി സൃഷ്ടിച്ചു.
ഈ പ്രതീക്ഷകൾ, പക്ഷെ, തകിടം മറിഞ്ഞു. ആഗോള മാന്ദ്യത്തിന്റെ തീവ്രത, 2010-11 കാലത്തെ യൂറോപ്യൻ കട പ്രതിസന്ധി, 2013 ലെ എമർജിങ് വിപണികളിലെ കറൻസി പ്രതിസന്ധി, 2014-ലെ ഉത്‌പന്ന വിലകളിലെ തകർച്ച എന്നിവ ആഗോള സാമ്പത്തിക വളർച്ചയെയും ആഗോള വ്യാപാരത്തേയും പ്രതികൂലമായി ബാധിച്ചു. ഇത് ഇന്ത്യ, ചൈന തുടങ്ങിയ എമർജിങ് വിപണികളെയും ബാധിച്ചു. ചൈനയുടെ വളർച്ചാനിരക്ക് 11 ശതമാനത്തിൽ നിന്ന് 6.5 ശതമാനമായി കുറഞ്ഞതും ഇതിനോടൊപ്പം ചേർത്തു വായിക്കുക.
പ്രതീക്ഷിച്ച വളർച്ചയുടെയും ഡിമാൻഡിന്റെയും അഭാവത്തിൽ വ്യാവസായിക മേഖലയിലെ ശേഷി ഉപയോഗം കുറഞ്ഞു. 2016 അവസാനത്തോടെ ഇത് 69 ശതമാനമായാണ് കുറഞ്ഞത്. ശേഷി ഉപയോഗം 70 ശതമാനത്തിൽ നിൽക്കുമ്പോൾ വ്യവസായികൾ നിക്ഷേപം നടത്തുകയില്ല. ഇതാണ് സ്വകാര്യ നിക്ഷേപത്തിൽ ഇടിവ് വരാനുള്ള പ്രധാന കാരണം. ഇപ്പോൾ ശേഷി ഉപയോഗം 74 ശതമാനമായി ഉയർന്നിട്ടുണ്ട്. ഇത് 80 ശതമാനം കടന്നാലേ സ്വകാര്യനിക്ഷേപം വീണ്ടും വർധിക്കുകയുള്ളൂ. ഇതിന് ഇനിയും രണ്ടോ മൂന്നോ പാദങ്ങളെടുത്തേക്കാം.
അധിക ഉത്‌പാദനശേഷിയുടെ ഫലമായി സ്വകാര്യനിക്ഷേപം ഇടിഞ്ഞതാണ് വളർച്ചാനിരക്കിലുണ്ടായ താഴ്ചയ്ക്ക് പ്രധാന കാരണം. സ്വകാര്യ നിക്ഷേപം കുറഞ്ഞതിന്റെ ഫലമായി മൊത്തം മൂലധന നിക്ഷേപം ജി.ഡി.പി.യുടെ 34.5 ശതമാനുണ്ടായിരുന്നത് 28.5 ശതമാനമായി കുറഞ്ഞു.

തീർച്ചയായും നോട്ട് നിരോധനം വളർച്ചയെ കാര്യമായി ബാധിച്ചു. അനൗപചാരിക മേഖലയിലെ ഉത്‌പാദനത്തിലും തൊഴിലിലും ഗണ്യമായി ഇടിവുണ്ടായി. നോട്ട് ലഭ്യത പൂർവസ്ഥിതിയിലായതോടെ ഇപ്പോൾ ഈ പ്രശ്നമില്ല. എന്നാൽ, ഇപ്പോൾ, ജി.എസ്.ടി. അനൗപചാരിക മേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ട്. ജി.എസ്.ടി.യുടെ ഫലമായി അനൗപചാരിക മേഖലയിൽ നിന്നും പല സാമ്പത്തിക പ്രക്രിയകളും ഔപചാരിക മേഖലയിലേക്ക് മാറും. ഹ്രസ്വകാലത്ത് അനൗപചാരിക മേഖലയിലെ ഉത്‌പാദനവും തൊഴിലും അല്പം കുറയുമെങ്കിലും ദീർഘകാലയളവിൽ ഇതു സമ്പദ് വ്യവസ്ഥയ്ക്ക് ഏറെ ഗുണം ചെയ്യും. ഇന്ത്യയിലെ അനൗപചാരിക - അസംഘടിത മേഖലയിലെ സിംഹഭാഗവും നികുതിവെട്ടിപ്പ് കൊണ്ട് നിലനിന്ന് പോന്നവയാണ്.
പരോക്ഷ നികുതികൾ പൂർണമായും വെട്ടിച്ചിരുന്ന അസംഘടിത മേഖലയിലെ സ്ഥാപനങ്ങളുടെ ബിസിനസ് ഇടപാടുകൾ നികുതി സംവിധാനത്തിൽ രേഖപ്പെടുത്തപ്പെട്ടിരുന്നില്ല. അതുകൊണ്ടുതന്നെ ഉയർന്ന ലാഭമുണ്ടാക്കിയിട്ടും ഇതിൽ വലിയൊരു വിഭാഗം വരുമാന നികുതിയും നൽകിയിരുന്നില്ല. ജി.എസ്.ടി. സംവിധാനത്തിൽ ഉത്‌പാദനത്തിന്റെയും വിറ്റുവരവിന്റെയും കണക്കുകൾ നികുതി ശൃംഖലയിൽ രേഖപ്പെടുത്തപ്പെടും. ഈ മേഖലയിലെ പരോക്ഷ നികുതി വെട്ടിപ്പ് മാത്രമല്ല, ആദായനികുതി വെട്ടിപ്പും ഇനി നടക്കില്ല. ഇതോടെ നികുതി വരുമാനത്തിൽ വൈകാതെ കുതിച്ചുചാട്ടമുണ്ടാകും.
ബാങ്കുകളുടെ മൂലധനം വർധിപ്പിക്കുന്നു
കിട്ടാക്കടം പൊതുമേഖലാ ബാങ്കുകളുടെ മൂലധന പര്യാപ്തതയെയും വായ്പ നൽകാനുള്ള കഴിവിനെയും തളർത്തി. വായ്പാ വളർച്ചയെയും സാമ്പത്തിക വളർച്ചയെയും അത് വിപരീതമായി ബാധിച്ചു. ഈ പ്രശ്നങ്ങൾക്കുള്ള പരിഹാരമാണ് ഏതാനും ദിവസം മുമ്പ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച 2.11 ലക്ഷം കോടി രൂപയുടെ മൂലധന സഹായ പദ്ധതി. ഇതിനൊപ്പം അടുത്ത അഞ്ചുവർഷക്കാലയളവിൽ നടപ്പാക്കാനുദ്ദേശിക്കുന്ന ഏഴുലക്ഷം കോടി രൂപയുടെ ഭാരത്‌മാല എന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതിയും സമ്പദ്‌വ്യവസ്ഥയ്ക്ക് ഉണർവ് പകരും.

ഉയർന്ന വളർച്ചയുടെ പച്ച നാമ്പുകൾ
ഉയർന്ന വളർച്ചാ നിരക്ക് തിരിച്ചുവരുന്നതിന്റെ ലക്ഷണങ്ങൾ ഇപ്പോൾ പ്രകടമാണ്. ഒന്നാംപാദത്തിലെ മോശം പ്രകടനത്തിന് േശേം പല മേഖലകളിലും വളർച്ചാ നിരക്ക് ഉയരുന്നുണ്ട്. വാഹന വില്പന റെക്കോഡിലേക്ക് ഉയർന്നിട്ടുണ്ട്. വാണിജ്യ വാഹനങ്ങളുടെ വില്പന ഓഗസ്റ്റിൽ 26 ശതമാനവും സെപ്‌റ്റംബറിൽ 27 ശതമാനവും ഉയർന്നു. വാണിജ്യവാഹനങ്ങളുടെ വില്പന സാമ്പത്തിക പ്രക്രിയയുടെ പ്രതിഫലനമാണ്. സമ്പദ്‌വ്യവസ്ഥയിലെ ഉണർവിന്റെ മറ്റൊരു സൂചികയാണ് കയറ്റുമതിയിലെ വർധന. ജൂൺ, ജൂലായ് മാസങ്ങളിൽ യഥാക്രമം 3.4, 3.94 ശതമാനം മാത്രം വളർച്ച രേഖപ്പെടുത്തിയ കയറ്റുമതി ഓഗസ്റ്റിൽ 10.29 ശതമാനവും സെപ്‌റ്റംബറിൽ 26 ശതമാനവും വളർച്ച രേഖപ്പെടുത്തി. ഇതെല്ലാം രണ്ടാം പാദത്തിലെ ജി.ഡി.പി. വളർച്ചാ നിരക്കിൽ പ്രതിഫലിക്കും.

കൂടുതൽ സംശുദ്ധമായ സമ്പദ്‌വ്യസ്ഥ
നികുതിവെട്ടിപ്പിന്റെയും കള്ളപ്പണത്തിന്റെയും സംസ്കാരം പെട്ടെന്ന് മാറും എന്ന് വിശ്വസിക്കുന്നത് മൗഢ്യമായിരിക്കും. എങ്കിലും കൂടുതൽ സുതാര്യവും സംശുദ്ധവുമായൊരു സമ്പദ്‌വ്യവസ്ഥയിലേക്കുള്ള പരിവർത്തനത്തിനുള്ള നടപടികൾ ഇപ്പോൾ നടപ്പാക്കിവരുന്നുണ്ട്. ജി.എസ്.ടി., ആധാറുമായി ബന്ധിപ്പിച്ചുള്ള ഉദ്യമങ്ങൾ, റിയൽ എസ്റ്റേറ്റ് നിയന്ത്രണനിയമം, ബിനാമി സ്വത്ത് നിയമം, പാപ്പരത്വ നിയമം തുടങ്ങിയ പരിഷ്കാരങ്ങൾ സംശുദ്ധമായ സമ്പദ്‌ഘടന കെട്ടിപ്പടുക്കുന്നതിന് സഹായിക്കും.

2017-18 ൽ ഇന്ത്യ ഏറ്റവും ചുരുങ്ങിയത് 6.5 ശതമാനം വളർച്ച കൈവരിക്കും. ഇത് ലോകത്തിലെ മികച്ച വളർച്ചാ നിരക്കുകളിൽ ഒന്നായിരിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. കൂടുതൽ നിഷ്‌പക്ഷമായ കണക്കുകൾ അവതരിപ്പിക്കുന്ന അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്.) ഇന്ത്യയുടെ 2017-18 ലെ വളർച്ചാ അനുപാതം 7.1 ശതമാനത്തിൽ നിന്ന് 6.7 ശതമാനമായി കുറച്ചിട്ടുണ്ട്. ഐ.എം.എഫ്. ഒരു കാര്യം കൂടി പറയുന്നുണ്ട്. 2018-19 ൽ 7.4 ശതമാനം വളർച്ചയോടെ ലോകത്തിൽ ഏറ്റവും ഉയർന്ന നിരക്കിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി വീണ്ടും ഇന്ത്യ മാറുമെന്ന്. ഈ പ്രവചനം ശരിയാകാനാണിട. ഉയർന്ന വളർച്ചാ നിരക്ക് എങ്ങനെ സർവമേഖലകളിലും പ്രയോജനപ്പെടുത്താം, എങ്ങനെ വൻതോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാം എന്നിവയാണ് പ്രധാന വെല്ലുവിളി.
കടപ്പാട്: മാതൃഭൂമി

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ