പോസ്റ്റുകള്‍

ജൂലൈ, 2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

സാരാഗഢി യുദ്ധം

ഇമേജ്
 .. 12000 അഫ്ഗാൻ പഷ്ത്തൂണി സൈനികരെ വെറും 21 ഭാരതീയ സിഖ് സൈനികർ തടഞ്ഞു നിറുത്തുകയും അതിൽ 1400 പേരെ കൊല്ലുകയും ചെയ്ത യുദ്ധം.  1897 സെപ്റ്റംബർ 12 ന് ബ്രിട്ടീഷ് രാജും അഫ്ഗാൻ ഗോത്രവർഗക്കാരും തമ്മിൽ  ഉണ്ടായ യുദ്ധമായിരുന്നു സരാഗഢി യുദ്ധം. ബ്രിട്ടീഷുകാർക്ക് വേണ്ടി സിഖ് ജവാന്മാരും അഫ്ഘാനുകൾക്ക് വേണ്ടി പഷ്തൂൺ ഒറക്സായി ഗോത്രവുമായിരുന്നു എറ്റുമുട്ടിയത്.ഇന്ത്യൻ സൈന്യത്തിലെ സിഖ് റെജിമെന്റിന്റെ നാലാമത്തെ ബറ്റാലിയൻ എല്ലാ വർഷവും സെപ്റ്റംബർ 12 ന് സരഗരി ദിനമായി യുദ്ധത്തെ അനുസ്മരിക്കുന്നു. ചരിത്രം .. ഇന്നത്തെ പാകിസ്ഥാനിലെ സമന പർവത നിരയിൽ സ്ഥിതിചെയ്യുന്ന കൊഹാത്തിന്റെ അതിർത്തി ജില്ലയിലെ ഒരു ചെറിയ ഗ്രാമമാ യിരുന്നു സരഗരി.  1894 ഏപ്രിൽ 20 ന് കേണൽ ജെ. കുക്കിന്റെ നേതൃത്വത്തിൽ ബ്രിട്ടീഷ് ഇന്ത്യൻ സൈന്യത്തിന്റെ 36-ാമത്തെ സിഖ് റജിമെന്റ് സൃഷ്ടിക്കപ്പെട്ടു.   ഇത് പൂർണ്ണമായും ജാട്ട് സിഖുകാരാണ്.  1897 ഓഗസ്റ്റിൽ, ലഫ്റ്റനന്റ് കേണൽ ജോൺ ഹൊട്ടന്റെ കീഴിലുള്ള 36-ാമത്തെ സിഖുകാരു ടെ അഞ്ച് കമ്പനികളെ ബ്രിട്ടീഷ് ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ അതിർത്തിയിലേക്ക് (ഇന്നത്തെ ഖൈബർ പഖ്ത...