ഒടിയൻ ഒടി വെച്ചതാർക്കൂ

ഒടിയൻ റിവ്യൂ

മോഹൻലാൽ കേന്ദ്രകഥാപാത്രമായി പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ്ഒടിയൻ ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർനിർമ്മിക്കുന്ന ഈ ചിത്രം സംവിധാനംചെയ്തിരിക്കുന്നത് വി.എ.ശ്രീകുമാർ മേനോൻ ആണ്. പണ്ട് കാലത്ത് വടക്കൻ കേരളത്തിൽ പ്രചാരത്തിലുണ്ടായിരുന്ന ഒടിയൻ എന്ന സങ്കല്പത്തെ ആധാരമാക്കിയാണ് ഈ ചിത്രം. മോഹൻലാലിനെക്കൂടാതെ പ്രകാശ് രാജ് ( രാവുണ്ണിി), മനോജ് ജോഷി (മുത്തപ്പൻ), മഞ്ജു വാര്യർ (പ്രഭ), സന അൽത്താഫ് ,നരെയ്ൻ, ഇന്നസെന്റ്തുടങ്ങിയവരും ഒടിയനിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒടിയൻ മാണിക്യൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ ഈ ചലച്ചിത്രത്തിൽ വേഷമിടുന്നത്.
അണിയറ പ്രവർത്തകരിൽ നിന്നുണ്ടായ ഓവർ ഹൈപ്പിനോട് ഒരു തരത്തിലും നീതി പുലർത്തത്തെ ചിത്രം, മോഹൻലാലിന്റെ ഒടിയൻമാണിക്യൻ എന്ന കഥപാത്രം ഒഴിച്ചു നിർത്തിയാൽ മറ്റു കഥാപാത്രങ്ങൾക്കു കാര്യമായി ഒന്നും ചെയ്യാനില്ല, എന്നാലും അവരുടെ കഥപാത്രം ഭംഗിയായി അവതരിപ്പിച്ചു. ഒടിയൻ എന്ന മിത്തിനെ ഒരു ശരാശരി തിരക്കഥയിൽ കെ.ഹരികൃഷ്ണൻ ഒരുക്കിയപ്പോൾ, അതിനെ സംവിധാന മികവുകൊണ്ടു മറികടക്കാൻ ശ്രീകുമാര മോനോനും സാധിച്ചില്ല.
എം.ജയചന്ദ്രന്റെ സംഗീതം മികച്ചതായിരുന്നെങ്കിലും അതു ചിത്രത്തിന്റെ ദൈർഘ്യം കൂട്ടാനെ സഹായിച്ചോളൂ. സാം സി.എസ്സിന്റെ പശ്ചാത്തല സംഗീതം മികച്ചു നിന്നു.പീറ്റർ ഹെയ്ന്റ് ആക്ഷൻ കഥയ്ക്കും കഥാപാത്രത്തിനും യോജിച്ചു നിന്നു.ഷാജികുമാറിന്റെ ഛായാഗ്രഹണം ചിത്രത്തിനു മുതൽക്കൂട്ടാണ്.vfx ടീം കൈയടി അർഹിക്കുന്നുണ്ട്.
വലിച്ചു നീട്ടിയ ആഖ്യാനശൈലിയും ജോൺ കുട്ടിയുടെ എഡിറ്റിങ്ങും പ്രേക്ഷകരുടെ ക്ഷമയെ പലപ്പോഴും പരീക്ഷിക്കുന്നുണ്ട്.
ഒടിയൻ മാണിക്യ നെറ അതിജീവനത്തിന് കഥയിൽ പ്രധാന്യം കൊടുത്തപ്പോൾ പ്രേക്ഷക പ്രതീക്ഷകൾ  അസ്ഥാനത്തായി. മാസ്സ് രംഗങ്ങളോ കോരിത്തരിപ്പിക്കുന്ന സംഘട്ടന രംഗങ്ങളോ പ്രതീക്ഷിക്കാതെ ടിക്കറ്റ് എടുത്താൽ ഒരു ശരാശരി അനുഭവം ചിത്രം നിങ്ങൾക്കു സമ്മാനിക്കും.

അഭിപ്രായങ്ങള്‍