ആരാണീ ബിജു പട്നായിക്?

ആരാണീ ബിജു പട്നായിക്? 
മൂന്ന് രാജ്യ ങ്ങളുടെ ദേശീയ പതാകകൾ കൊണ്ട് ഭൗതിക ശരീരത്തെ പൊതിഞ്ഞ ഇന്ത്യയിലെ ഒരേ ഒരു വ്യക്തി... ബിജു പട് നയിക്ക്.. 1997 -ൽ മരണപ്പെട്ട അദ്ദേഹ ത്തിന്റെ ഭൗതിക ശരീരത്തെ  ഇന്ത്യ, റഷ്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുടെ ദേശീയ പതാകകൾ പുതപ്പിക്കുകയും ആ രാജ്യങ്ങൾ ദുഖം ആചരിക്കുകയും ചെയ്തു.. 

ഒറീസയിൽ രണ്ട് പ്രാവശ്യം മുഖ്യമന്ത്രി 
യായിരുന്ന വ്യക്തി.. 

ഇന്ത്യയിലെ ഒരു രാഷ്ട്രിയക്കാരന് ഈ 
രാജ്യങ്ങളുടെ ദേശീയ പതാക പുതപ്പി
ക്കാൻ എന്താ കാരണം?
1916 മാർച്ച് 17 ന് അശാലതാ പട്നായി ക്കിന്റെയും ലക്ഷ്മീനാരായണിന്റെയും മകനായി കട്ടക്കിൽ ജനിച്ചു. ഒഡിഷയി ലെ റാവെൻഷാ കൊളേജിലാണു അദ്ദേ ഹം പഠിച്ചത്. പൈലറ്റ് ആകാനുള്ള താല്പ ര്യം കാരണം അദ്ദേഹം പഠനം പാതി വഴി ഉപേക്ഷിച്ച് വ്യോമയാന പരിശീലനത്തി നായി ചേർന്നു. ആദ്യം സ്വകാര്യ വിമാന ങ്ങളിൽ പറക്കാൻ തുടങ്ങിയ അദ്ദേഹം രണ്ടാം ലോക മഹാ യുദ്ധത്തിന്റെ ആരം ഭത്തിൽ, റോയൽ ഇന്ത്യൻ എയർഫോഴ് സിൽ ചേരുകയും വ്യോമ ഗതാഗത കമാന്റിന്റെ പ്രധാനി ആവുകയും ചെയ്തു. 

രണ്ടാം ലോകമഹാ യുദ്ധ കാലത്ത് ഹിറ്റ്
ലർ റഷ്യ ആക്രമിച്ചപ്പോൾ നാസി പടയ്ക്ക് നേരെ ബോംബ് കൾ വർഷി
ക്കുകയും ഹിറ്റ്ലറിന്റെ നാസി പട പിൻ
വാങ്ങുകയും ചെയ്തു..
 USSR ന്റെ ഏറ്റവും വലിയ ബഹുമതി യായ ഓർഡർ ഓഫ് ലെനിൻ (നമ്മുടെ ഭാരത രത്ന പോലെ ) കൂടാതെ റഷ്യൻ 
പൗരത്വം എന്നിവ USSR ഇദ്ദേഹത്തിന് 
നല്കി.. 

1947 ഒക്ടോബർ 27 ന് കവാലികൾ കാശ്മീർ ആക്രമിച്ചപ്പോൾ സൈന്യത്തെ 
ഡൽഹിയിൽ നിന്നും ശ്രീനഗറി ലിൽ എത്തിച്ചത് ഇദ്ദേഹമാണ് .. 

ജപ്പാൻകാർ കീഴടക്കുന്നതിനു മുൻപ്  ഇന്തോനേഷ്യ 1816 മുതൽ 1941 വരെ ഡച്ചുകാരുടെ കീഴിലായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാൻ തകർന്ന പ്പോൾ,1945, ആഗസ്റ്റ് 17 ന് ഇന്തോനേഷ്യ ൻ സ്വാതന്ത്ര്യസമരനേതാക്കൾ ഇന്തോ നേഷ്യയുടെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ഡച്ച് ഗവണ്മെന്റ് തങ്ങളുടെ അധികാരം തിരി ച്ചുപിടിക്കാൻ ശ്രമങ്ങൾ ആരംഭിച്ചു.  1945 നവംബർ 14ന് ഇന്തോനേഷ്യൻ പ്രധാനമന്ത്രിയായിത്തീർന്ന സ്ജഹ്രീർ, സുകർണോയുടെ വിശ്വസ്തനായിരുന്നു. ആ സമയം ഇന്ത്യയുടെ ഇടക്കാല സർ ക്കാരിലെ വിദേശകാര്യമന്ത്രിയായിരുന്നു നെഹ്രു.   1947 ജൂലൈ 21-നു ഡച്ചുകാർ ഇന്തോനേഷ്യയിൽ വലിയ തോതിൽ ആക്രമണമാരംഭിച്ചു.  പ്രസിഡന്റ് സുഹാ ർത്തൊ, സ്ജഹ്രീറിനെ കണ്ട് ഉടനെ  ലോ കം മുഴുവനും സഞ്ചരിച്ചു ഡച്ചുകർക്കെ തിരായി അഭിപ്രായരൂപീകരണം നടത്താൻ  ആജ്ഞ നൽകി. അദ്ദേഹം പക്ഷേ രാജ്യ വിട്ടു പുറത്തുവരാൻ ശ്രമിച്ചെങ്കിലും ഇന്തോനേഷ്യയുടെ കര വായു മേഖലകളെല്ലാം ഡച്ചു നിയന്ത്ര ണത്തിലായിരുന്നതിനാൽ കഴിഞ്ഞില്ല.

ഈ പ്രതിസന്ധിയിൽ നെഹ്രു  ബിജു പട്നായിക്കിനെ ഈ ജോലി ഏൽപ്പിച്ചു. പ്രഗല്ഭനായ വൈമാനികനും സാഹസി കകൃത്യങ്ങൾക്കു തല്പരനുമായിരുന്നു അദ്ദേഹം, ബിജു പട്നായിക്ക് പെട്ടെന്നു തന്നെ പ്രവർത്തിച്ചു.   അദ്ദേഹം നേരെ ജാവയിലേക്കു തന്റെ ഭാര്യയുമൊത്ത് ഡെക്കോട്ട വിമാനത്തിൽ പറന്ന് ജാവ ദ്വീപിൽ നിന്നും സുൽത്താൻ സ്ജഹ്രീറി നെ 1947 ജൂലൈ 22നു കയറ്റി ജൂലൈ 24നു സിംഗപ്പൂർ വഴി ഇന്ത്യയിലെത്തിച്ചു. അവസാനം സ്ജഹ്രീർ തന്റെ ദൗത്യം പൂർത്തിയാക്കി. 

അദ്ദേഹത്തിന്റെ ഈ ധീരതയ്ക്ക്  ഇന്തോ നേഷ്യൻ സർക്കാർ തങ്ങളുടെ രാജ്യത്തി ന്റെ ബഹുമാന്യ പൗരത്വം നൽകുകയും ഏറ്റവും വലിയ ബഹുമതിയായ 'ഭൂമിപു ത്ര'  സമ്മാനിക്കുകയും ചെയ്തു.

1996-ൽ ഇന്തോനേഷ്യ തങ്ങളുടെ സ്വാത ന്ത്ര്യത്തിന്റെ അൻപതാം വർഷികാഘോ ഷസമയത്ത്, ബിജു പട്നായകിന് അവിടുത്തെ ഏറ്റവും ഉയർന്ന ദേശീയ പുരസ്കാരമായ 'ബിന്താങ് ജാസു ഉതമ' നൽകി വീണ്ടും ആദരിച്ചു

അഭിപ്രായങ്ങള്‍