🌹🌹🌹കണ്ണുനീരിൽ കുതിർന്ന ആദരാഞ്ജലികൾ 🌹🌹🌹
PT പറഞ്ഞതായിരുന്നു ശരി എന്ന് കാലം തെളിയിച്ചു.. ... നിലപാടുകളുടെ രാജകുമാരൻ. അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാ വും തൃക്കാക്കര എംഎൽഎയുമായ പി.ടി.തോമസ് എംഎൽഎയുടെ കണ്ണു കൾ ദാനം ചെയ്തു. സംസ്കാരത്തിന് മതപരമായ ചടങ്ങുകൾവേണ്ടെന്നാണ് അദ്ദേഹത്തിന്റെ അന്ത്യാഭിലാഷം. നിലപാടുകളിൽ വിട്ടുവീഴ്ചയില്ലാത്ത ആദർശശുദ്ധിയുള്ള രാഷ്ട്രീയ നേതാവായ പി.ടി.തോമസിന്റെ അന്ത്യയാത്രയും സമാനതകളില്ലാത്ത രീതിയിലാകും.
രവിപുരം ശ്മശാനത്തിൽ ദഹിപ്പിക്കണം, മൃതദേഹത്തിൽ റീത്തുകളോ മറ്റു ആഡം ബരങ്ങളോ വെക്കരുത്, സംസ്കാര സമ യത്ത് 'ചന്ദ്രകളഭം ചാർത്തിയുറങ്ങും..' എന്ന വയലാറിന്റെ ഗാനം ചെറിയ ശബ്ദത്തിൽ കേൾപ്പിക്കണം തുടങ്ങിയ അന്ത്യഭിലാഷങ്ങളാണ് പി.ടി. തോമസിനു ള്ളത്. സുഹൃത്തുക്കളെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചിരുന്നത്.
ചിതാഭസ്മത്തിന്റെ ഒരുഭാഗം ഉപ്പുതോട് പള്ളിയിലെ അമ്മയുടെ കല്ലറയിൽ നി ക്ഷേപിക്കണമെന്നും അന്ത്യാഭിലാഷ മാണ്.
ജാതിയും മതവും നോക്കാതെയുള്ള വിപ്ലകരമായ പ്രണയവും വിവാഹ ജീവി തവുമായിരുന്നു പി ടി തോമസിന്‍റേത് . മഹാരാജാസ് കോളേജില്‍ വെച്ചാണ് പി ടി തോമസ് ഉമയെ പരിചയപ്പെടുന്നത്. ഉമ അന്ന് അവിടെ ബിരുദ വിദ്യാര്‍ത്ഥി നിയാണ്. അതിനോടകം മഹാരാജാസ് വിട്ടിരുന്നെങ്കിലും കെഎസ്‍യു സംസ്ഥാന ഭാരവാഹി എന്ന നിലയില്‍ പിടി ക്യാപം സില്‍ സ്ഥിരം സാന്നിധ്യമായിരുന്നു. അക്കാലത്ത് മഹാരാജാസിലെ കെഎസ്‍ യുവിന്‍റെ സജീവ പ്രവര്‍ത്തകയായിരുന്നു ഉമ. സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കിടെ രൂപപ്പെട്ട സൗഹൃദം വൈകാതെ പ്രണയമായി മാറി. സമ്പന്ന ബ്രാഹ്മണ കുടുംബത്തിലെ അംഗമായിരുന്നു ഉമ.
അന്യമതസ്ഥനും ഇടുക്കിയിലെ കര്‍ഷ കുടുംബത്തിലെ അംഗവുമായ പിടി തോമസുമായുള്ള ഉമയുടെ പ്രണയം വീട്ടുകാര്‍ക്ക് ഒരു തരത്തിലും അംഗീ കരിക്കാനാവുമായിരുന്നില്ല. ഉമയെ കല്ല്യാണം കഴിക്കുന്നതില്‍ പിടി തോമ സിന്‍റെ വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടാ യിരുന്നില്ല. കല്ല്യാണം പള്ളിയില്‍ വെച്ച് നടത്തണമെന്നൊരു നിര്‍ബന്ധം മാത്ര മായിരുന്നു പിടിയുടെ അമ്മയ്ക്കുണ്ടാ യിരുന്നത്. കുടുംബത്തെ അനുനയിപ്പി ക്കാൻ ഉമയും പിടിയും എല്ലാ തരത്തിലും ശ്രമിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല. ഒടുവിൽ രണ്ടും കൽപിച്ച് പിടി ആ തീരുമാനമെടുത്തു.
ഉമയെ വിളിച്ചറിക്കി കൊണ്ടു വരിക തന്നെ. ഉമയേയും പിടിയേയും ഒന്നിപ്പി ക്കാനുള്ള ചുമതലയേറ്റെടുത്ത് സുഹൃത്തും കോൺഗ്രസ് നേതാവുമായ വയലാർ രവിയും രംഗത്തിറങ്ങി. ഉമയെ പിടി വീട്ടിൽ നിന്നും വിളിച്ചറിക്കി കൊണ്ടുവന്ന് നേര പോയത് വയലാർ രവിയുടേയും മേഴ്സി രവിയുടേയും വീട്ടിലേക്ക്. മകൾ തനിക്കൊപ്പം ഉണ്ടെന്നും സുരക്ഷിതയാണെന്നും പിടി തോമസ് ഉമയുടെ പിതാവിനെ ഫോണിൽ വിളിച്ച് അറിയിച്ചു. വയലാർ രവിയുടെ വീട്ടിൽ നിന്നും ഒരുങ്ങി പ്രതിശ്രുത വധൂവരൻമാർ കോതമംഗലത്തെ ക്നാനായ പള്ളിയിലേക്ക് എത്തി. പിടിയുടെ വീട്ടുകാരുടേയും മഹാരാജാസിലേയും പാർട്ടിയിലേയും സഹപ്രവർത്തകരുടെ സാന്നിധ്യത്തിൽ ഉമയെ പിടി ജീവിതസഖിയാക്കി.
വിവാഹത്തിന് ശേഷവും മതം ഇരുവരു ടേയും ജീവിതത്തിൽ ഒരു വിഷയമായില്ല. ദമ്പതികൾക്ക് പിന്നീട് രണ്ട് ആണ്മക്കൾ ജനിച്ചു. മൂത്തയാൾക്ക് വിഷ്ണുവെന്നും രണ്ടാമന് വിവേക് എന്നും പേരിട്ടു. 2020- ഒക്ടോബറിലായിരുന്നു വിഷ്ണവിൻ്റെ വിവാഹം. ഇഷ്ടമുള്ള മതത്തിൽ വിശ്വ സിച്ച് വളരാനുള്ള സ്വാതന്ത്ര്യം മക്കൾ ക്കും പിടിയും ഉമയും നൽകി. തങ്ങളുടെ വിവാഹത്തിൽ എന്ന പോലെ വലിയ ആഡംബരങ്ങളില്ലാതെ ആണ് മക്കളുടെ വിവാഹവും പിടി നടത്തിയത്.
സിറ്റിങ് എംപിയായിരിക്കെ ഗാഡ്ഗിൽ - കസ്തൂരി രംഗൻ വിഷയത്തിലടക്കം പാർട്ടിയും സഭയും എന്തിന് സ്വന്തം നാടും നാട്ടുകാരും പോലും തളളിപ്പറഞ്ഞിട്ടും നിലപാടിൽ നിന്ന് പിന്നാക്കം പോകാതി രുന്ന പിടി തോമസ് ഇതുവഴി കോൺഗ്ര സിനുളളിൽ തന്നെ സ്വന്തം നിലപാടുതറ കെട്ടിപ്പടുക്കുകയായിരുന്നു. കടുത്ത എ ഗ്രൂപ്പുകാരനായി ഇരുന്നപ്പോഴും ഗ്രൂപ്പ് നിശ്ചയിക്കുന്ന വളയത്തിലൂടെ ചാടിപ്പ രിചയിച്ചയാളല്ല പി.ടി തോമസ്. അതുകൊണ്ടാണ് പാർട്ടിക്കുളളിലും പുറ ത്തും സ്വന്തം വ്യക്തിത്വം കെട്ടിപ്പടുത്ത് പിടി തോമസ് പതിറ്റാണ്ടുകളായി സംസ്ഥാന രാഷ്ടീയത്തിൽ നിറഞ്ഞു നിൽക്കുന്നത്.
ജന്മനാട്ടിൽ പി.ടിക്കെതിരെ പ്രക്ഷോഭമു യർന്നു. ഇടുക്കി എംപിയുടെ പ്രതീകാത്മ കശവഘോഷയാത്ര നടത്തിയ സംഭവം വലിയ കോളിളക്കം തന്നെയുണ്ടാക്കി. ഹൈറേഞ്ചിലെ ജനരോഷവും സഭയും സമ്മദ്ദവും ചേർന്നതോടെ സിറ്റിങ് എംപിയായിരുന്നിട്ടും പിടി തോമസിനെ കോൺഗ്രസും കൈവിട്ടു. എല്ലാവരും തളളിപ്പറഞ്ഞിട്ടും സ്വന്തം നിലപാടിൽ വെളളം ചേർക്കാതിരുന്ന പിടിതോമസ് പറഞ്ഞതൊക്കെയും ശരിയായിരു ന്നെന്ന് കാലം പ്രളയത്തിന്‍റെ രൂപത്തിൽ പിന്നീട് തെളിയിച്ചു.
2016ൽ സോളാറിന്‍റെ പേരിൽ ബെന്നി ബഹനാനെ ഹൈക്കമാൻറ് തെറിപ്പിച്ച പ്പോൾ എറണാകുളം തൃക്കാക്കരയിൽ നിന്ന് നിയമസഭയിലേക്കെത്താനുളള നിയോഗം പിടിയെ തേടിയെത്തി. എൽഡിഎഫ് തരംഗം കണ്ട ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും തൃക്കാക്കര പി.ടിയെ കൈവിട്ടില്ല.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ