വിജയ് എന്ന സൂപ്പർ താരത്തിൽനിന്ന് ദളപതിയിലേക്കുള്ള മാറ്റം
ആൾക്കൂട്ടത്തിനുമുന്നിൽ സംസാരിക്കാൻ വിജയ് തിരഞ്ഞെടുക്കുന്ന വിഷയങ്ങൾ എന്നും പ്രസക്തമാണ്. കർഷകദുരിതത്തെക്കുറിച്ചും, അടിസ്ഥാന ജനവിഭാഗത്തിന്റെ പ്രശ്നങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നു. അടുത്തകാലത്തായി നടന്ന ഓഡിയോലോഞ്ചുകളിൽ പോലും സിനിമയെയും ആരാധകരെയും പറ്റിയായിരുന്നില്ല സംസാരിച്ചത്.അവാർഡ് നിശയിൽ വന്ന് സംഘാടകരെ പൊക്കിപ്പറയുമെന്ന് പ്രതീക്ഷിച്ചവരേയും വിജയ് നിരാശരാക്കി. തമിഴ് സിനിമയുടെ നൂറാം വാർഷികാഘോഷത്തിൽ അദ്ദേഹം സ്റ്റണ്ട് യൂണിയനെപ്പറ്റിയാണ് സംസാരിച്ചത്. ഒട്ടും വൈകാതെ കർഷകരുടെ പ്രശ്നങ്ങൾ പറഞ്ഞ കത്തി എന്ന ചിത്രത്തിൽ അഭിനയിച്ചു. കർഷകപ്രശ്നം ചർച്ചചെയ്ത സിനിമയുടെ വിജയാഘോഷവേളയിൽ വിജയ് സംസാരിച്ചത് തമിഴ് പുലി വിവാദങ്ങളെപ്പറ്റിയാണ് എന്നത് മറ്റൊരു കൗതുകം.
2017 ൽ ബോക്സ് ഓഫീസ് വിജയമായ മെർസലിന് ലഭിച്ച അവാർഡ് വാങ്ങാനെത്തിയ വിജയ് സംസാരിച്ചത് കർഷകരെപ്പറ്റിയാണ്. ഞാൻ നന്നായി ഇരിക്കണം എന്ന് നിങ്ങൾ ആഗ്രഹിക്കുന്നു, നിങ്ങൾ നന്നാകണമെന്ന് ഞാനും, പക്ഷേ. നമ്മൾ എല്ലാവരും നന്നായി ഇരിക്കണം എന്ന് ആഗ്രഹിക്കുന്ന ഒരു കൂട്ടമുണ്ട്, കർഷകർ. പക്ഷേ, അവർ കടുത്ത ദുരിതത്തിലാണ്... ആൾക്കൂട്ടം നിശ്ശബ്ദരായി. അതൊരു മാറ്റമായിരുന്നു വിജയ് എന്ന സൂപ്പർ താരത്തിൽനിന്ന് ദളപതിയിലേക്കുള്ള മാറ്റം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ