ഹ്യദയ ആരോഗ്യം സംരക്ഷിക്കാൻ 5 ഔഷധങ്ങൾ!!
🌿 *ഹൃദയത്തെ ആരോഗ്യത്തോടെ വയ്ക്കാന്‍ സഹായിക്കുന്ന അഞ്ച് ഔഷധങ്ങളില്‍ ഒന്നാണ് കറുവാപ്പട്ട.* ദിവസവും ചെറിയ അളവില്‍ കറുവാപ്പട്ട ശരീരത്തില്‍ ചെല്ലുന്നത് കൊളസ്‌ട്രോളും ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎല്‍ കൊളസ്‌ട്രോളും ട്രൈഗ്ലിസറൈഡുകളുമൊക്കെ കുറയ്ക്കാന്‍ സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറച്ച് പ്രമേഹവും കറുവാപ്പട്ട നിയന്ത്രിക്കും. ഹൃദയാഘാതത്തിന്റെയും പക്ഷാഘാതത്തിന്റെയും സാധ്യതകള്‍ ഇത്തരത്തില്‍ കുറയ്ക്കാം. ആരോഗ്യകരമായ രക്ത സമ്മര്‍ദം നിലനിര്‍ത്താനും ലിപിഡ്, കൊളസ്‌ട്രോള്‍ തോത് നിയന്ത്രിക്കാനും വെളുത്തുള്ളി സഹായിക്കും. ഉയര്‍ന്ന രക്ത സമ്മര്‍ദ സാധ്യതകളെ ഇഞ്ചി കുറയ്ക്കുന്നു. ഇഞ്ചി ആവശ്യത്തിന് ഉപയോഗിക്കുന്നവര്‍ക്ക് ഹൃദ്രോഗ സാധ്യത കുറവാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഹൃദയത്തെ ശക്തിപ്പെടുത്താനും സമ്മര്‍ദം മൂലമുള്ള ഉയര്‍ന്ന രക്തസമ്മര്‍ദം കുറയ്ക്കാനും തുമ്പ ചെടി സഹായിക്കും. നാഡീവ്യൂഹപരമായ ഉത്ഭവമുള്ള ഹൃദയ പ്രശ്‌നങ്ങള്‍ക്ക് തുമ്പ ഔഷധമാണ്. റോസാ ചെടിയുടെ ഇതളും കായുമെല്ലാം ഹൃദയത്തിന് ആരോഗ്യമേകാന്‍ സഹായിക്കുന്നു. ആന്റി ഓക്‌സിഡന്റുകളും വൈറ്റമിന്‍ സിയും ധാരാളമുളള റോസാ ചെടിയുടെ കായ രക്തധമനികളുടെ ഭിത്തിക്ക് കരുത്ത് പകരുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ